ബിഗ് ബോസ് മലയാളം  സീസൺ 7

ബിഗ് ബോസ് മലയാളം സീസൺ 7 വിവരങ്ങൾ ചോർത്തിയ അക്കൗണ്ടുകൾക്കെതിരെ നിയമനടപടിയുമായി ഏഷ്യാനെറ്റ്

ബിഗ് ബോസ് മലയാളം സീസൺ 7-ന്റെ പ്രധാന വിവരങ്ങൾ ടെലികാസ്റ്റ് ചെയ്യുന്നതിനേക്കാൾ മുൻപ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ ഏഷ്യാനെറ്റ് നിയമനടപടി ആരംഭിച്ചു.  

ഏഷ്യാനെറ്റിൽ മോഹൻലാൽ അവതരിപ്പിക്കുന്ന പ്രധാന റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 7-ന്റെ എവിക്ഷനിൽ ആര് പുറത്താകും പോലെയുള്ള വിവരങ്ങൾ 

എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്യുന്നതിന് മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഏറെ വർദ്ധിച്ചിരുന്നു. ഇതിനെതിരെ ചാനൽ അധികൃതർ കർശന നിയമനടപടികൾക്ക് തുടക്കം കുറിച്ചു.

പ്രേക്ഷകരിൽ നിന്ന് വലിയ തോതിൽ ലഭിച്ച പരാതികളെ തുടർന്ന് ബിഗ് ബോസ് ഹോസ്റ്റ് മോഹൻലാൽ തന്നെ അനധികൃത പ്രവൃത്തികൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇങ്ങനെ പ്രചരിപ്പിച്ച അക്കൗണ്ടുകൾക്ക് ലീഗൽ നോട്ടീസുകൾ അയച്ചിട്ടുണ്ട്. കുറച്ച് പ്ലാറ്റ്‌ഫോമുകൾ പിൻവാങ്ങിയെങ്കിലും ഏകദേശം 25 ഓളം ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഇപ്പോഴും ഇത്തരം നിയമലംഘനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു.

ഇങ്ങനെയുള്ള നിയമ ലംഘനങ്ങൾ പ്രേക്ഷകരുടെ ആകാംഷ തകർക്കുന്നു. ഈ പ്രവർത്തികൾ പരിപാടിയെ ബാധിക്കുകയും പ്രൊഡക്ഷൻ ടീമിന്റെ പരിശ്രമത്തെ കണക്കാക്കുന്നില്ല. അതിനാൽ, ഇത്തരം സ്വതന്ത്ര അക്കൗണ്ടുകൾക്കെതിരെ കർശനമായ നിയമ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ഏഷ്യാനെറ്റ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *