ചെന്നൈ : നടൻ വിജയ് നടത്തിയ റാലിക്കിടയിൽ പെട്ട് 31 മരണം. തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ ആറ് കുട്ടികളും പത്ത് സ്ത്രീകളും ഒമ്പത് പുരുഷന്മാരുമാണെന്നാണ് റിപ്പോർട്ട്. നിലവിൽ 40 പേർ അതീവ ഗുരുതരാവസ്ഥയിലാണുള്ളത്. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെ കരൂരിൽ ശനിയാഴ്ചയാണ് റാലി നടന്നത്. വൻ ജനാവലിയാണ് റാലിയിൽ പങ്കെടുക്കാനെത്തിയത്. ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ നിരവധി പേരാണ് അപകടത്തിൽ പെട്ടത്. പലരും ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നത് ശ്രദ്ധയിൽ പെട്ടതോടെ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് അത് പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.