checking diabetes and food in background

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഭക്ഷണ ശീലങ്ങൾ

മെച്ചപ്പെട്ട ആരോ​ഗ്യത്തിന് ഭക്ഷണരീതിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി വർദ്ധിക്കുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യുന്നു. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഉത്തമം. പ‍ഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും പൂർണമായും ഒഴിവാക്കുകയാണ് പ്രധാനപ്പെട്ടക്കാര്യം . ബേക്കറികളിൽ നിന്ന് വാങ്ങുന്ന പായ്‌ക്ക് ചെയ്ത ഭക്ഷണങ്ങൾ ആരോ​ഗ്യത്തിന് ദോഷകരമാണ്. ഇത്തരം ബേക്കറി പലഹാരങ്ങളിൽ അമിത അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടാകും. 

വിനാ​ഗിരി, നാരങ്ങാനീര് ചേർത്ത് ആ​ഹാരം കഴിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിൽ അൽപം വിനാ​ഗിരിയോ നാരങ്ങാനീരോ ചേർക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ വളരെയധികം സഹായിക്കുന്നു.

ദൈനംദിന ഭക്ഷണത്തിൽ മുട്ട, പനീർ, പയർ, ചിക്കൻ പോലെയുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഇത് രക്തത്തിലെ ​ഗ്ലൂക്കോസിന്റെ അളവ് കുറയ്‌ക്കുന്നു. 

Subscribe

* indicates required

Intuit Mailchimp

Leave a Comment

Your email address will not be published. Required fields are marked *