അനുമോൾ ബിഗ് ബോസ് വിജയി. ഒറ്റപ്പെടൽ, കുറ്റപ്പെടുത്തലുകൾ, കരച്ചിൽ, പ്ലാച്ചി എന്ന പാവ എന്നിങ്ങനെ ഒരുപാട് സംഭവബഹുലമായ കാര്യങ്ങളിലൂടെയാണ് അനുമോൾ എന്ന വ്യക്തി 100 ദിവസം ബിഗ് ബോസ് വീടിനുള്ളിൽ കഴിഞ്ഞത്.
കോമണർ എന്ന ടാഗോടെ ബിഗ് ബോസ് ഹൗസിൽ എത്തിയ അനീഷ് രണ്ടാം സ്ഥാനവും, ഹൗസിൽ ശക്തമായ സാന്നിധ്യം അറിയിച്ച് ഗെയിം കളിച്ച ഷാനവാസ് മൂന്നാം സ്ഥാനവുമാണ് കരസ്ഥമാക്കിയത്. എന്റർടൈൻമെന്റ് കണ്ടസ്റ്റന്റ് ആയ നെവിൻ നാലാം സ്ഥാനത്തും, എല്ലാവരെയും പാട്ടിലൂടെ രസിപ്പിച്ച അക്ബർ ആണ് അഞ്ചാം സ്ഥാനവും നേടി.
കണ്ടന്റ്, പിആർ എന്നീ വാക്കുകൾ ഒരുപാട് കേട്ട ഒരു സീസണായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 7.
അനുമോളുടെ ബിഗ് ബോസിലെ നൂറ് ദിനങ്ങളിൽ ഭൂരിഭാഗവും വിവാദങ്ങളായിരുന്നുവെങ്കിലും പ്രേക്ഷകരുടെ പിന്തുണ അനുമോൾക്ക് കിട്ടിയതിന്റെ തെളിവായാണ് അനുമോൾ കപ്പ് ഉയർത്തിയത്. എന്നിരുന്നാലും പിആറിന്റെ ബലത്തിൽ ആണ് അനുമോൾ ബിഗ് ബോസ് വിജയി ആയിരിക്കുന്നതെന്ന ആരോപണങ്ങൾ അത്ര പെട്ടെന്ന് കെട്ടടങ്ങിയേക്കില്ല.
അനുമോൾ സുഹൃത്തുക്കൾ എന്ന് വിചാരിച്ചവർ പോലും 16 ലക്ഷം രൂപയുടെ പിആർ ആണ് അനുമോൾ കൊടുത്തിരിക്കുന്നതെന്ന് ആരോപിച്ച് ഹൗസിനുള്ളിൽ ഒറ്റപ്പെടുത്തി. അനുമോളുടെ പിആർ മറ്റ് മത്സരാർഥികളുടെ ജീവിതത്തെ ബാധിക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്നു എന്ന് പറഞ്ഞ് ശൈത്യ ഉൾപ്പെടെയുള്ളവർ അനുമോൾക്കെതിരെ പ്രതികരിച്ചു. എവിക്ട് ആയ മത്സരാർഥികളുടെ റിഎൻട്രിയിൽ കടുത്ത ആക്രമണം നേരിട്ടെങ്കിലും അനുമോൾക്ക് ലഭിക്കുന്ന വോട്ടിനെ അത് ബാധിച്ചില്ല. പാട്ട ഗേൾസ് എന്നറിയപ്പെടുന്ന ആദില, നൂറ, അനുമോൾ എന്നിവരുടെ സൗഹൃദം പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടമായിരുന്നു. എന്നാൽ പലപ്പോഴും രണ്ട് കൂട്ടരും തമ്മിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആദില എവിക്ട് ആവുന്നതിന് മുൻപ് വരെ അനുമോൾക്കെതിരെയാണ് കളിച്ചത്. ഇതിനെല്ലാം കരഞ്ഞും ഒറ്റപ്പെട്ടിരുന്നുമായിരുന്നു അനുമോളുടെ മറുപടി.

